കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി,കണ്ടെത്തിയത് സിഡി ബ്ലോക്കിലെ സെല്ലിന് പിറകില്‍
Oct 19, 2026, 17:07 IST
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സിഡി ബ്ലോക്കിലെ ആറാം സെല്ലിന്റെ പിറകില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.
ആരാണ് ഫോണ്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സാംസങിന്റെ സിം ഇല്ലാത്ത ഫോണാണ് കണ്ടെത്തിയത്. അധികൃതരുടെ പതിവ് പരിശോധനയുടെ ഭാഗമായാണ് കണ്ടെത്തിയത്.
മുമ്പും സമാനമായ തരത്തില്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് എ. ഷൈജുവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.