നൈജീരിയയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നു: ആശങ്ക രേഖപ്പെടുത്തി ബിഷപ്പ്
വടക്കന്‍ നൈജീരിയയില്‍ ക്രമസമാധാന നില തകര്‍ത്ത് ജനക്കൂട്ടം ആള്‍ക്കൂട്ട അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും (ഘ്യിരവശിഴ)െ നിയമം കയ്യിലെടുക്കുന്ന പ്രവണത വര്‍ധിക്കുന്നതിനെതിരെ കടുത്ത അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തി കത്സിന രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാള്‍ഡ് മൂസ.
അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്' (അഇച) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തെ ക്രൂരമായ അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ചത്.
''മനുഷ്യജീവന്‍ വിശുദ്ധമാണ്. ഒരു പരിഷ്‌കൃത സമൂഹത്തിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ല,'' എന്ന് ബിഷപ്പ് ജെറാള്‍ഡ് മൂസ വ്യക്തമാക്കി.
കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് വിചാരണ നേരിടാനും നീതി ലഭിക്കാനുമുള്ള അവകാശമുണ്ടെന്നും തെരുവില്‍ വച്ച് നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ മേഖലയിലെ ഗ്രാമീണ മേഖലകളില്‍ സുരക്ഷാ ഭീഷണിയും അക്രമ സംഭവങ്ങളും അനുദിനം വര്‍ധിച്ചുവരികയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. മേഖലയില്‍ ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ഈടാക്കുന്നത് വലിയൊരു വ്യവസായമായി മാറിയിരിക്കുകയാണ്.
സാമ്പത്തിക നേട്ടങ്ങള്‍, വിഭവങ്ങള്‍ക്കായുള്ള മത്സരം, രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍, ഗ്രാമീണ മേഖലകളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അവഗണന എന്നിവയാണ് അക്രമങ്ങള്‍ക്ക് പ്രധാന കാരണം.
രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ്പ് മൂസ ആവശ്യപ്പെട്ടു.