ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല; കേസ് പിന്‍വലിക്കണമെന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതി
ഉത്തര്‍പ്രദേശ്: ബീഫ് ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് തിരിച്ചടി.
പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും പിന്‍വലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കോടതി തള്ളി. സൂരജ്പൂരിലെ കോടതിയാണ് സര്‍കാറിന്റെ അപേക്ഷ തള്ളിയത്.വിചാരണ വേഗത്തിലാക്കാന്‍ കോടതി ഉത്തരവിട്ടു.
2015 ല്‍ മുഹമ്മദ് അഖ്ലാഖിനെ കൂട്ടക്കൊല ചെയ്ത കേസില്‍ ആണ് നടപടി.ഡല്‍ഹിയില്‍ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റര്‍ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്ലാഖിന്റെ വീട്.
പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നാണ് അയല്‍ക്കാരടങ്ങുന്ന ആള്‍ക്കൂട്ടം അഖ്ലാഖിനെ തല്ലിക്കൊന്നത്.
കുറ്റപത്രത്തില്‍ പേരുള്ള എല്ലാവര്‍ക്കുമെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രാദേശിക കോടതിയോട് അനുമതി തേടിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്.