എം.എല്‍.എ.യുടെ പി.എ. ചമഞ്ഞ് പണപ്പിരിവിനിറങ്ങി; യുവാവ് അറസ്റ്റില്‍

 
suresh


പെരുമ്പാവൂര്‍(എറണാകുളം): മനോജ് മൂത്തേടന്‍ എം.എല്‍.എ.യുടെ പി.എ. ചമഞ്ഞ് പണപ്പിരിവിനിറങ്ങിയ ആളെ അറസ്റ്റ് ചെയ്തു. കോട്ടപ്പടി എടയാര്‍ ഇ.എസ്. സുരേഷ് (35) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുന്‍പാണ് സംഭവം.

വൃക്ക മാറ്റിവെയ്ക്കലിനായി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാള്‍ക്ക് ചികിത്സയ്ക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ട് ലോട്ടറിക്കടയിലേക്ക് സുഹൃത്തിനെ പറഞ്ഞുവിടുകയായിരുന്നു.

എം.എല്‍.എ.യുടെ പി.എ. എന്നു പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളിച്ചത്. സംശയം തോന്നിയ ലോട്ടറിക്കടക്കാരന്‍ ജനപ്രതിനിധികളെ അറിയിക്കുകയും പോലീസ് പണംവാങ്ങാന്‍ വന്നയാളെ പിടികൂടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സൂത്രധാരനായ സുരേഷിനെ അറസ്റ്റ് ചെയ്തത്.

Tags

Share this story

From Around the Web