എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ജെ എസ് വി ബി എസ് അദ്ധ്യാപക പരിശീലന ക്യാമ്പ്

 
Jsvbs

കോട്ടയം : എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ജെ എസ് വി ബി എസ്  അദ്ധ്യാപക പരിശീലന ക്യാമ്പ് ശനിയാഴ്ച അരീപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍ നടന്നു.

 ഭദ്രാസന ഡയറക്ടര്‍ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും, ഭദ്രാസന മെത്രാപ്പോലീത്തയുമായ നി.വ.ദി.ഡോ.തോമസ് മോര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു.


വികാരി റവ.ഫാ. ജോര്‍ജ്ജ് ജേക്കബ് കരിപ്പാല്‍ പതാക ഉയര്‍ത്തി പ്രാരംഭ സന്ദേശം നല്‍കി. സഹവികാരി റവ.ഫാ. സ്വോബി മാത്യു മൂലയില്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര സി. കുന്നുംപുറം, എബി മാത്യു, ഭദ്രാസന സെക്രട്ടറി ജോമോന്‍ കെ.ജെ, അദ്ധ്യാപക പ്രതിനിധി സാജന്‍ എടാട്ട്, പാമ്പാടി ഡിസ്ട്രിക്റ്റ് ഇന്‍സ്പക്ടര്‍ മാത്യു വര്‍ഗീസ്, ട്രസ്റ്റി പി.വി. വര്‍ഗീസ്, സെക്രട്ടറി ജേക്കബ് ഇട്ടി, സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുബി റ്റി. ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 


കോട്ടയം ഭദ്രാസനത്തിലെ എല്ലാ ഡിസ്ട്രിക്റ്റില്‍ (ചെങ്ങളം, കോട്ടയം, മണര്‍കാട്,പള്ളം,പാമ്പാടി ) നിന്നുമായി, 37 ജെ എസ് വി ബി എസ്  കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് 112 അദ്ധ്യാപകരും ഭദ്രാസന - ഡിസ്ട്രിക്റ്റ് ഭാരവാഹികളും ഉള്‍പ്പടെ 128 പേര്‍ ക്യാമ്പില്‍ പങ്കെടുത്തത് എക്കാലത്തെയും മികച്ച പങ്കാളിത്തതിന് ഉദാഹരണമായി.


ഇയ്യോബ് 40:9 'ശോഭയും കാന്തിയും അണിയുക' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഒരു മുഴുവന്‍ ദിന ( 09:30 മുതല്‍  4 വരെ) പരിശീലന കളരിയായി നടത്തിയ ക്യാമ്പില്‍ ഗാനപരിശീലനം, ആക്ഷന്‍ സോംങ്ങ് പരിശീലനം, ധ്യാന സഹായിയുടെ അവതരണം, അദ്ധ്യാപക പരിശീലന ക്ലാസ് എന്നിവ നടന്നു.

Tags

Share this story

From Around the Web