മിഷന്‍ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: മിഷന്‍ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണവും മിഷന്‍ ലീഗിന്റെ 79-ാംജന്മദിനവും സംയുക്തമായി ആഘോഷിച്ചു.
അന്ന എലിസബത്ത് സജി താന്നിപ്പൊതിയില്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോമോന്‍ കടപ്ലാക്കല്‍ ആമുഖപ്രഭാഷണം നടത്തി ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.
ജിയാ എലിസബത്ത് വളയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണത്തോടനുബന്ധിച്ച് മിഷന്‍ലീഗ് അംഗങ്ങള്‍ അംഗത്വ നവീകരണം നടത്തി. ബ്ലൂ ഹൗസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സിനി ജിജി വളയത്തില്‍, റ്റോബിന്‍സ് കൊച്ചുപുരയ്ക്കല്‍, ദിയാ മാത്യു കാരിക്കൂട്ടത്തില്‍ ദിയാ ശ്യാം മോടി കിഴക്കേതില്‍, സേറാ ആന്‍ ജോസഫ് താന്നിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.