കംബോഡിയയില്‍ കാണാതായ കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിയറ്റ്‌നാമില്‍ തടങ്കലില്‍
കംബോഡിയ:കംബോഡിയ സന്ദര്‍ശനത്തിനിടെ കാണാതായ രണ്ട് പ്രമുഖ വിയറ്റ്‌നാമീസ് വംശജരായ കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തീവ്രവാദ വിരുദ്ധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി വിയറ്റ്‌നാം പൊതുസുരക്ഷാ മന്ത്രാലയം സ്ഥിരീകരിച്ചു.
ഓസ്ട്രേലിയന്‍ പൗരനായ ഹോ ഫാം ഹിപ് ഹുയി (ട്രാന്‍ ഹിപ്), നോര്‍വീജിയന്‍ പൗരനായ എന്‍ഗുയന്‍ ഡുക് തുവാന്‍, വിയറ്റ്‌നാം പൗരനായ തായ് കോങ് ട്രൂഓങ് സോണ്‍ എന്നിവരാണ് തടങ്കലിലുള്ളത്.
സെപ്റ്റംബര്‍ 15-ന് കംബോഡിയയിലെ നോം പെന്നില്‍ എത്തിയ ഇരുവരെയും സെപ്റ്റംബര്‍ 18 മുതലാണ് കാണാതായത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ പിടിയിലായെന്നാണ് വിയറ്റ്‌നാം ഭരണകൂടത്തിന്റെ വാദം.
എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കംബോഡിയയില്‍ നിന്ന് ഇവരെ വിയറ്റ്‌നാം സുരക്ഷാസേന ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രദേശത്തെ മനുഷ്യാവകാശ സംഘടനയായ 'വിയെറ്റ് ടാന്‍' ആരോപിക്കുന്നു.
ജനങ്ങളുടെ മതസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തുന്ന ഈ കത്തോലിക്കാ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദ ആരോപണങ്ങളും വ്യാജരേഖ ചമയ്ക്കലുമാണ് വിയറ്റ്‌നാം ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഓസ്ട്രേലിയന്‍, നോര്‍വേ വിദേശകാര്യ മന്ത്രാലയങ്ങള്‍ വിയറ്റ്‌നാം അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്.
വിയറ്റ്‌നാമിന്റെ അതിര്‍ത്തികടന്നുള്ള ഈ അടിച്ചമര്‍ത്തല്‍ നടപടിയെ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (ഇടണ) ശക്തമായി അപലപിച്ചു.
വിദേശ പൗരത്വം സ്വീകരിച്ചവരെപ്പോലും വേട്ടയാടുന്ന വിയറ്റ്‌നാം ഭരണകൂടത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഇടണ ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് ബോവര്‍ ആവശ്യപ്പെട്ടു.