എയ്ഡഡ് പദവിയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാരെ സ്വതന്ത്രമായി നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

 
delhi high court

ന്യൂഡല്‍ഹി: എയ്ഡഡ് പദവിയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാരെ സ്വതന്ത്രമായി നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. 


ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ ഇടപെടാന്‍ വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. 

ഡല്‍ഹിയിലെ സെന്റ് ആന്റണിസ് ബോയ്‌സ് സെക്കന്‍ഡറി സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. 

ജൂലൈ 1-ന് പുറപ്പെടുവിച്ച 31 പേജുള്ള വിധിന്യായത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പരസ്യമാക്കിയത്. 

ജീവനക്കാരുടെ നിയമനത്തിന് ആവശ്യമായ അടിസ്ഥാന യോഗ്യതകളും പ്രവൃത്തിപരിചയവും നിശ്ചയിക്കുക എന്നതിനപ്പുറം, മറ്റ് നിബന്ധനകളോ മാനദണ്ഡങ്ങളോ ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിയമപരമായ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web