ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി

 
 rahul gandhi

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു.

 ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു.

 ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണ് നടക്കുന്നതെന്നും കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ലോക്‌സഭയില്‍ പ്രതിഷേധം ശക്തം.

 പാര്‍ലമെന്റില്‍ യുഡിഎഫ്-എല്‍ഡിഎഫ് എം പിമാര്‍ പ്രതിഷേധിച്ചു.

ഇടത്-വലതു പക്ഷ വ്യത്യാസമില്ലാതെയാണ് കന്യാസ്ത്രീ ആക്രമണത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ സല്‍ഹിയില്‍ പ്രതിഷേധിച്ചത്.

മറ്റുസഭാനടപടികള്‍ നിര്‍ത്തിവച്ച് കന്യാസ്ത്രീ അറസ്റ്റ് ചര്‍ച്ചചെയ്യണമെന്ന് ലോക്സഭയിലും രാജ്യസഭയിലും കേരള എം പിമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇരുസഭകളും ആവശ്യം തളളി. വിഷയത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തമായി.

ശക്തമായ ഇടത്-വലത് പ്രതിഷേധത്തോടെ മുഖംനഷ്ടമായ നിലയിലാണ് ബിജെപി.

Tags

Share this story

From Around the Web