മാതാവിനും സഹോദരിമാർക്കുമൊപ്പം ട്രെയിനിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; മത പഠനാധ്യാപകൻ പിടിയിൽ
കൊച്ചി: മാതാവിനും സഹോദരിമാർക്കുമൊപ്പം ട്രെയിനിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയശേഷം കടന്നുകളഞ്ഞ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ ആലക്കോട് ചിലാവ് താണിയാണിക്കൽ വീട്ടിൽ വി.എം. ഇല്യാസിനെ(27)യാണ് പിടികൂടിയത്. അടൂരിൽ കുട്ടികൾക്ക് മതപഠനം നടത്തുന്ന അധ്യാപകനാണ് ഇയാൾ.
സെപ്തംബർ 15നായിരുന്നു സംഭവം. രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് ഷൊർണൂരിലേക്ക് പോയ കുടുംബത്തിലെ 16 കാരിക്ക് നേരെയായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം.
ട്രെയിൻ ഇടപ്പള്ലിസ്റ്റേഷൻ സമീപിക്കുമ്പോൾ പുലർച്ചെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം കൂട്ടിയതോടെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി മർദ്ദിച്ചെങ്കിലും ആർ.പി.എഫിനെ അറിയിച്ചില്ല. ആലുവയിൽ എത്തിയപ്പോൾ ട്രെയിനിൽനിന്ന് ചാടിയിറങ്ങിയ ഇയാൾ ഒരുമണിക്കൂർ കഴിഞ്ഞ് സ്റ്റേഷനിൽ തിരിച്ചെത്തി മറ്റൊരു ട്രെയിനിൽ നോർത്ത് സ്റ്റേഷനിൽ ഇറങ്ങി കടന്നു കളയുകയായിരുന്നു.