കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

 
PROTECTION OF CHILD RIGHTS

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

കുട്ടിയുടെ മരണത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് നൗഷാദ് രംഗത്തെത്തിയിരുന്നു. 

പ്രണയത്തിന്റെ പേരില്‍ മകനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ ആരോപണം


അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠന്‍ കുറ്റം ഏറ്റുപറഞ്ഞുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയില്‍ വച്ച ശേഷമാണ് പ്രായപൂര്‍ത്തിയായ മകനെ കോടതിയിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയും ഹാജരാക്കിയതെന്ന് പിതാവ് സമൂഹമാധ്യമത്തില്‍ പറയുന്നു.


 ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജേഷ്ഠനെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് വാര്‍ത്ത.

ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web