മന്ത്രി വി.എന്‍ വാസവനും, ആരോഗ്യ മന്ത്രി വീണ ജോര്‍ജും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി

 
VEENA


കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവനും, ആരോഗ്യ മന്ത്രി വീണ ജോര്‍ജും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

ഉപയോഗത്തില്‍ ഇല്ലാതിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നു വീണതെന്നു ഇരുവരും പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാറും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

വാര്‍ഡിന്റെ ശൗചാലയത്തോട് ചേര്‍ന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും ഈ ഭാഗത്ത് നിന്നുള്ളവരാകണം അപകടത്തില്‍പ്പെട്ടതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാര്‍ പറഞ്ഞു.

പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാല്‍ പൂര്‍ണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട് പറഞ്ഞു.

അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ 14, 10 വാര്‍ഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാര്‍ഡിലേക്കു പൂര്‍ണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

Tags

Share this story

From Around the Web