മന്ത്രി ഒ. ജെ. ജനീഷിനെതിരായ ഡിവൈഎഫ്‌ഐ ആക്രമണശ്രമം അപലപനീയം: മന്ത്രി ബിന്ദു കൃഷ്ണ

 
bindu krishana

തിരുവനന്തപുരം: കണ്ണൂരില്‍ വച്ച് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ. ജെ. ജനീഷിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണശ്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും വാഹനത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണ്. അഞ്ചിടങ്ങളില്‍ വച്ച് മന്ത്രിയുടെ വാഹനത്തെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതായുള്ള വിവരം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട് മന്ത്രി പറഞ്ഞു.


ജനാധിപത്യപരമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ മന്ത്രിക്കെതിരെ ഇത്തരത്തില്‍ സംഘടിതമായി ആക്രമണശ്രമം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നടപടികളും ജനാധിപത്യ കേരളത്തിന് നിരക്കുന്നതല്ല.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കും. മന്ത്രിമാര്‍ക്ക് നേരെ നിരന്തരം ആക്രമണ ശ്രമങ്ങള്‍ നടത്തി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഉള്ള നീക്കത്തില്‍ നിന്നും അണികളെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കണം എന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web