അഹമ്മദാബാദ് വിമാന അപകടത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍

അഹമ്മദാബാദ് വിമാന അപകടത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. പുനെയിലെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
അപകടത്തിന്റെ കാരണം കണ്ടെത്തനായി രണ്ട് ബ്ലാക്ക് ബോക്സുകളടക്കം പരിശോധിച്ചുവരികയാണ്. വിവിധ ഏജന്‍സികള്‍ സംഭനവത്തില്‍ അന്വേഷണം നടത്തിവരികയാണ്. വിമാനാപകടത്തിന് അട്ടിമറിയുണ്ടോയെന്ന സാധ്യതയും പരിശോധിക്കുമെന്നാണ് സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നുമുള്ള വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലബോറട്ടറിയില്‍ അവലോകനം ചെയ്തു വരികയാണ്.
അഹമ്മദാബാദ് വിമാനപകടം ഉള്‍പ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അടുത്തമാസം എട്ടിന് പാര്‍ലമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാര്‍ലമെന്റ് ഗതാഗത കമ്മി വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താന്‍ പാര്‍ലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചിരുന്നു.