മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി മന്ത്രി എ.പി.അനില്‍ കുമാര്‍. സിക്കിമില്‍ തുരങ്ക ദുരന്തത്തില്‍ മരണമടഞ്ഞ അനീഷ് മോഹന്റ വീടും സന്ദര്‍ശിച്ചു
Jul 29, 2026, 06:43 IST
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി മന്ത്രി എ.പി. അനില്‍ കുമാര്‍. ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹം പുതുപ്പള്ളിയിലെത്തിയത്.

കല്ലറയ്ക്കു മുന്‍പില്‍ പ്രാര്‍ഥിച്ചശേഷം പുഷ്പാര്‍ച്ചനയും അദ്ദേഹം നടത്തി. പുതുപ്പള്ളി പള്ളിയിലും എത്തി മന്ത്രി പ്രാര്‍ഥിച്ചു.
സിക്കിമില്‍ ജലവൈദ്യൂത പദ്ധതിക്കായി നിര്‍മ്മിച്ച തുരങ്കത്തില്‍ മണ്ണിടിഞ്ഞു മരണം സംഭവിച്ച വെള്ളൂര്‍ പത്താഴക്കുഴി കുരോത്തു പറമ്പില്‍ അനീഷ് മോഹന്റ വീട് സന്ദര്‍ശിച്ച മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.