ആലപ്പുഴ ബൈപ്പാസില്‍ മിനി ലോറിക്ക് തീപിടിച്ചു; ക്യാബിന്‍ പൂര്‍ണ്ണമായി കത്തിനശിച്ചു

 
alappuzha


ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ഒക്ടോബര്‍ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കളര്‍കോട് കപ്പക്കട ഭാഗത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കൊമ്മാടി ഭാഗത്തെ വര്‍ക്ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

വാഹനത്തില്‍ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഉടന്‍തന്നെ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയും ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇടപെട്ടാണ് തീ പൂര്‍ണ്ണമായും അണച്ചത്. വാഹത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം.

Tags

Share this story

From Around the Web