പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മൈം; ​ക​ലോ​ത്സ​വം മാ​റ്റി​വ​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സമ​ന്ത്രി

 
SIVANKUTTY

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് കു​ന്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ലോ​ത്സ​വ​ത്തി​ൽ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് മൈം ​അ​വ​ത​രി​പ്പി​ച്ച​തി​ന് പ​രി​പാ​ടി നി​ർ​ത്തി​വ​യ്പി​ക്കു​ക​യും ക​ലോ​ത്സ​വം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തേ മൈം ​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ മൈം ​അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ​ല​സ്തീ​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​യ്ക്ക് എ​തി​രെ എ​ന്നും നി​ല​പാ​ടെ​ടു​ത്ത ജ​ന​വി​ഭാ​ഗ​മാ​ണ് കേ​ര​ളം.

പ​ല​സ്തീ​നി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ളം. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മൈം ​ത​ട​യാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Tags

Share this story

From Around the Web