പൊതുജനാരോഗ്യ രംഗത്തെ ‘നാഴികക്കല്ല്: ശിശുക്കൾക്കായുള്ള ആദ്യ മരുന്നിന് അംഗീകാരം

 
Baby

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന നിർണ്ണായക ചുവടുവയ്പ്പുമായി ആരോഗ്യരംഗം. 

മലേറിയ ബാധിക്കാൻ സാധ്യതയുള്ള ശിശുക്കൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ആദ്യ മരുന്നിന് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികളും അംഗീകാരം നൽകി. 

പൊതുജനാരോഗ്യ രംഗത്തെ ഒരു ‘നാഴികക്കല്ല്’ എന്നാണ് വിദഗ്ധർ ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.

മലേറിയ ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗവും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. നിലവിലുള്ള മരുന്നുകൾ ചെറിയ കുട്ടികൾക്ക് നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഈ പുതിയ കണ്ടുപിടിത്തത്തോടെ പരിഹരിക്കപ്പെടും

. മുതിർന്നവർക്കുള്ള ഗുളികകൾ മുറിച്ചുനൽകുന്നതിനു പകരം, ശിശുക്കൾക്ക് എളുപ്പത്തിൽ നൽകാൻ കഴിയുന്ന തരത്തിലുള്ള ഡോസേജും രുചിയുമാണ് ഈ പുതിയ മരുന്നിന്റെ പ്രത്യേകത.


നൈജീരിയ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന മലേറിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഈ മരുന്ന് വലിയ മാറ്റം കൊണ്ടുവരും. വരും മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഈ മരുന്ന് വിതരണത്തിനായി എത്തിത്തുടങ്ങും. 

മരുന്നിന്റെ വില കുറച്ച് സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികൾക്ക് അന്താരാഷ്ട്ര ഏജൻസികൾ മുൻകൈ എടുക്കുന്നുണ്ട്.

Tags

Share this story

From Around the Web