മൈക്രോഫിനാന്‍സ് കേസ്:സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. കേസില്‍ എസ് ശശിധരന് അന്വേഷണം തുടരാം.
വിജിലന്‍സ് എസ്പി സ്ഥാനത്തുനിന്ന് എസ് ശശിധരനെ നീക്കിയെങ്കിലും മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അദ്ദേഹം തന്നെ അന്വേഷിക്കട്ടെ എന്നായിരുന്നു കോടതി നിലപാട്. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എസ് ശശിധരനെ നീക്കി കെ കാര്‍ത്തിക്കിന് ചുമതല നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അന്വേഷണം അവസാനഘട്ടത്തില്‍ അയച്ചാല്‍ നിലവില്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് ശരിയല്ലെന്ന് കോടതി നിലപാടെടുത്തു. ഇതോടെയാണ് സര്‍ക്കാരിന് തിരിച്ചടിയേറ്റത്. ജസ്റ്റിസ് എ ബദറുദ്ദീന്റെതാണ് വിധി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.
മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് കേസ് അന്വേഷണം നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ചു 2020- ല്‍ എം എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.