മിച്ചി മര്‍പ്പുവിന് നീതി കിട്ടണം; കോളജ് നല്‍കിയ ഉറപ്പില്‍ വിശ്വാസമില്ലെന്നും ഉറപ്പുകള്‍ എഴുതി നല്‍കിയത് ലെറ്റര്‍ ഹെഡ്ഡില്‍ അല്ലെന്നും വിദ്യാര്‍ഥികള്‍ 

 
MIRCHI 1


കൊച്ചി: അരുണാചല്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി മിച്ചി മര്‍പ്പു ജീവനൊടുക്കിയതില്‍ കോതമംഗലം എം എ എന്‍ജിനീയറിങ് കോളജില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥികള്‍. 


കോളജ് കവാടത്തില്‍ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങള്‍ തടഞ്ഞുമാണ് പ്രതിഷേധം. വിദ്യാര്‍ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം കോളജ് അധികൃതര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. 

കോളജ് നല്‍കിയ ഉറപ്പില്‍ വിശ്വാസമില്ലെന്നും ഉറപ്പുകള്‍ എഴുതി നല്‍കിയത് ലെറ്റര്‍ ഹെഡ്ഡില്‍ അല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


ഇത്രയും കുട്ടികള്‍ മഴയത്ത് നിന്നിട്ടുപോലും അധികാരികള്‍ കോളജിനകത്ത് നില്‍ക്കുന്നതല്ലാതെ ഒരു മറുപടിയും ഇതുവരെ തന്നിട്ടില്ല, വിദ്യാര്‍ഥികളുടെ വേദന മാനേജ്‌മെന്റ്‌റ് മനസ്സിലാക്കുന്നില്ല. ലൈബ്രറി സെക്രെട്ടറിയാണ് സംസാരിക്കാനായി ഇറങ്ങി വന്നിരിക്കുന്നത്. 

മാനേജ്‌മെന്റിലെ ഒരാള്‍ പോലും ചര്‍ച്ചയ്ക്കായി ഇതുവരെ വന്നിട്ടില്ലെന്നും മര്‍പ്പുവിന്റെ മരണത്തിന് കാരണമായവര്‍ക്കതിരെ നടപടി എടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web