മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ മെത്രാന്മാർ
Jun 3, 2026, 20:44 IST
മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ മെത്രാന്മാർ രംഗത്തെത്തി. പ്രശസ്തമായ 'ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ' ബസിലിക്കയിലേക്കുള്ള വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് സംയുക്തമായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് മെത്രാന്മാർ അക്രമികൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. . ടക്സ്തല ഗുട്ടറസ് അതിരൂപത, സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസാസ് രൂപത, താപാചുല രൂപത എന്നിവയുൾപ്പെടുന്ന ചിയാപാസ് പ്രവിശ്യയിലെ ബിഷപ്പുമാരാണ് സമാധാനത്തിനായി ഈ സംയുക്ത പ്രഖ്യാപനം നടത്തിയത്.