മെക്‌സിക്കോയിലെ വൈദികന്റെ കൊലപാതകം ഭീതി പരത്താനുള്ള മുന്നറിയിപ്പാകാമെന്ന് വൈദികന്‍

 
priest


വത്തിക്കാന്‍സിറ്റി:സെപ്റ്റംബര്‍ 15-ന് ഫാ. റോമാന്‍ ഡി ലാ ക്രൂസ് ഹെര്‍ണാണ്ടസ് കൊല്ലപ്പെട്ടത് സംഘടിത കുറ്റകൃത്യങ്ങളുടെ (മയക്കുമരുന്ന് മാഫിയ/ ഗുണ്ടാസംഘങ്ങള്‍) ഭാഗമാകാനാണ് സാധ്യതയെന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും സൂചന. 

മെക്‌സിക്കന്‍ സംസ്ഥാനമായ ഹിദാല്‍ഗോയില്‍ ഫാ. റോമാന്‍ ഡി ലാ ക്രൂസ് ഹെര്‍ണാണ്ടസ് അടുത്തിടെ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ വേട്ടയാടുന്ന അക്രമങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയും സംഘടിത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ എങ്ങിനെ യഥേഷ്ടം വിഹരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹിദാല്‍ഗോയിലെ ഹുഎജുത്‌ലയിലുള്ള സാന്റാ ക്രൂസ് ഇടവക വികാരിയായ 48 വയസ്സുള്ള ഡി ലാ ക്രൂസിനെ സെപ്റ്റംബര്‍ 15-ന് ലോലോത്‌ല ജില്ലയിലെ ഒരു റോഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏജന്‍സി ഉചിതമായ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്ന് സെപ്റ്റംബര്‍ 17-ന് ഹിദാല്‍ഗോ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫ്രാന്‍സിസ്‌കോ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ഹസ്ബന്‍ ഒരു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.


പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഒരു പിക്ക് അപ്പ് ട്രക്കിന് സമീപം വെടിയേറ്റ നിലയില്‍ വൈദികന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു; കൂടെ ഒരു ബോര്‍ഡില്‍ എഴുതിയ സന്ദേശവും ഉണ്ടായിരുന്നു. 

എന്നാല്‍ ഇതിലെ ഉള്ളടക്കം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മെക്‌സിക്കന്‍ ബിഷപ് കോണ്‍ഫറന്‍സ് (സി.ഇ.എം) ആവശ്യപ്പെട്ടു.

 ഹുഎജുത്‌ല രൂപതയുടെ ബിഷപ് ജോസ് ഹിരായിസ് അക്കോസ്റ്റ ബെല്‍ട്രാന്‍ രാജ്യത്ത് നിലനില്‍ക്കുന്ന ആശങ്കാജനകമായ അക്രമ അന്തരീക്ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 20 ഞായറാഴ്ച, ഹുഎജുത്‌ലയില്‍ അറുനൂറോളം ആളുകള്‍ സമാധാന റാലി നടത്തുകയും ഫാ. ഡി ലാ ക്രൂസിനായി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web