യുവജനങ്ങളുടെ മിഷന്‍ തീക്ഷ്ണത ജ്വലിപ്പിക്കാന്‍ നാഷ്ണല്‍ യൂത്ത് മിഷ്ണറി കോണ്‍ഗ്രസുമായി മെക്‌സിക്കന്‍ സഭ

 
MEXICAN

മെക്‌സിക്കോ സിറ്റി: മിഷ്ണറി അവബോധവും സഭയ്ക്കുള്ളിലെ യുവജനങ്ങളുടെ നേതൃത്വപരമായ കഴിവും വളര്‍ത്താന്‍ നാഷ്ണല്‍ യൂത്ത് മിഷ്ണറി കോണ്‍ഗ്രസുമായി മെക്‌സിക്കന്‍ സഭ. 


ഇഛചഅഖഡങ 2026 എന്ന പേരില്‍ ജൂലൈ 23 മുതല്‍ 26 വരെ സാന്‍ ലൂയിസ് പൊട്ടോസിയില്‍വെച്ചാണ് പതിനഞ്ചാമത് മിഷ്ണറി കോണ്‍ഗ്രസ് നടക്കുക. രാജ്യമെമ്പാടും നിന്നും പതിനായിരത്തോളം യുവ മിഷ്ണറിമാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

'പ്രത്യാശയുടെ മറിയത്തോടൊപ്പം, ദൗത്യത്തിലേക്ക് പ്രത്യാശ കൊണ്ടുവരുന്ന യുവാക്കള്‍' എന്ന പ്രമേയമാണ് 2026 മിഷ്ണറി കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുക.

മെക്‌സിക്കോയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് മിഷന്‍ കോണ്‍ഗ്രസ്. യുവജനങ്ങളുടെ മിഷ്ണറി വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും, അവരുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും പരിപാടി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമ്മേളനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രാര്‍ത്ഥന വിചിന്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന അര്‍പ്പണം എന്നിവ പരിപാടിയില്‍ നടത്തുമെന്ന് ഗ്വാഡലൂപ്പിലെ മിഷ്ണറിയും മെക്‌സിക്കോയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറുമായ ഫാ. അന്റോണിയോ ഡി ജെസൂസ് മസ്‌കോറോ ട്രിസ്റ്റാന്‍ പറഞ്ഞു.

Tags

Share this story

From Around the Web