മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ്: ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം
തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പില്‍ ജി എസ് ടി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം. മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍ 22.68 കോടി സേവന നികുതി അടയ്ക്കാത്തതിലാണ് ജി എസ് ടി വകുപ്പിന്റെ അന്വേഷണം.
വിദേശത്തേക്ക് കോടികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട് ഫെമ ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടിലുള്ളത്.
കൂടാതെ കഴിഞ്ഞ സര്‍ക്കാരും സ്‌പോണ്‍സറും തമ്മില്‍ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക.
കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശന്‍ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് ചില്ലിക്കാശ് നഷടമുണ്ടായില്ലെന്നും, വ്യാജ ഇടപാടില്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഇടപെട്ടില്ലെന്നുമായിരുന്നു കായിക വകുപ്പ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്ന ശേഷമുള്ള മുന്‍ മന്ത്രി വി.അബ്ദുറഹ്മാന്റെയും സ്‌പോണ്‍സറുടെയും പ്രതികരണം. സര്‍വ്വതും പച്ചക്കള്ളമെന്ന് രേഖകള്‍ തെളിയിക്കുന്നു.
മെസിയേയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, കഴിഞ്ഞ ഘഉഎ സര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്റ്റേഡിയം കൈമാറാന്‍ നിര്‍ദേശിച്ചതെന്നും കണ്ടെത്തലുണ്ട്.