മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും

 
MESSI


കൊച്ചി: ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാം എന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ കേസ് എടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ശിപാര്‍ശ അടങ്ങുന്ന എസ്‌ഐടി റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന യു ഷറഫലിക്കെതിരെയും കേസെടുക്കാം എന്നാണ് വിലയിരുത്തല്‍.

അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം മലപ്പുറത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം അബ്ദുറഹിമാനില്‍ നിന്ന് മൊഴിയെടുത്തു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ച രീതി, കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.


അതേസമയം കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഉടന്‍ കേസെടുക്കാന്‍ ഇഡി നീക്കം. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ വിശദാംശങ്ങള്‍ പരിഗണിച്ചാണ് കേസ് എടുക്കുക. കേസ് എടുക്കാന്‍, റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് ഇഡിയ്ക്ക് അനുമതി നല്‍കി. വന്‍ തോതില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് നടപടി. ഫെമ ചട്ടം ലംഘിച്ചതിന് ഇഡി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
QQQ
 

Tags

Share this story

From Around the Web