മെസിയുടെയും യമാലിന്റെയും കളി തടസമില്ലാതെ കാണാം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല
Jul 19, 2026, 10:02 IST
സംസ്ഥാനത്ത് പതിവായ വൈദ്യുതി നിയന്ത്രണം ഇന്ന് ഉണ്ടാകില്ല. അധിക വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമാകും. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് കെഎസ്ഇബിയുടെ നീക്കം.
ഇതോടെ, ലോകകപ്പ് ഫൈനല്‍ തടസമില്ലാതെ കാണാനാകും. വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനെ ബാധിക്കുകയും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.