ചങ്ങനാശേരിയ്ക്കു പുതിയ അനുഭവമായി മനുഷ്യാവതാര സന്ദേശ യാത്ര
ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓർമ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്‌മരണീയവുമായി. മീഡിയ വില്ലേജിൻ്റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ്‌സ് ഹൗസിൽനിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിൾ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്‌തു.
ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിൻ്റെയും കന്യകമാതാവിൻ്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉൾപ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്ന കാഴ്‌ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയ മാക്കിയത്. നൂറുകണക്കിനു ബൈബിൾ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്‌ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകർന്നു.
ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. സ്‌കറിയ കന്യാകോണിൽ, ചാൻസ ലർ ഫാ. ബിൻസ് പുതുമനമൂഴിയിൽ, പ്രൊക്യുറേറ്റർ ഫാ. ജയിംസ് മാളേയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ജേക്കബ് ചീരംവേലിൽ, മീഡിയ വില്ലേജ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ബർസാർ ഫാ. ലിപിൻ തുണ്ടുകളം, കുടുംബക്കൂട്ടായ്‌മ ഡയറക്‌ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാമിലി അപ്പൊ സ്‌തലേറ്റ് ഡയറക്‌ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, യുവദീപ്‌തി-എസ്എംവൈഎം ഡയറക്‌ടർ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറ ക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ ചിട്ടയോടെ നയിച്ച സന്ദേശയാത്രയിൽ പതിനായിരത്തോളം വിശ്വാസികളാണ് പ ങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് അണിനിരന്നത്.