വടക്കന്‍ മൊസാംബിക്കിലെ പെംബ രൂപതയില്‍ 'മേര്‍സിഡിയന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്' സന്യാസിനിസഭയുടെ മിഷന്‍ കേന്ദ്രത്തില്‍ അക്രമിസംഘം കൊള്ളയടിച്ചു
Jul 5, 2025, 18:15 IST

പെംബ/മൊസാംബിക്ക്: വടക്കന്‍ മൊസാംബിക്കിലെ പെംബ രൂപതയില്‍ 'മേര്‍സിഡിയന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്' സന്യാസിനിസഭയുടെ മിഷന്‍ കേന്ദ്രത്തില്‍ അക്രമിസംഘം കൊള്ളയടിച്ചു. 30 ഓളം പെണ്‍കുട്ടികളെ പരിപാലിക്കുന്ന ഇവരുടെ മിഷനിലേക്ക് 18 പുരുഷന്മാര്‍ വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, തോക്കുകള്‍ എന്നിവയുമായി അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. .ജൂണ്‍ 8 ന് നടന്ന സംഭവം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തത്.