സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഒഎല്‍പിച്ച് സീറോ മലബാര്‍ ഇടവകയില്‍ മെന്‍സ് ഫോറം ഫാദേഴ്സ് ഡേ ആഘോഷിച്ചു

 
fathers day

പുതിയ തലമുറയ്ക്ക് മാതൃകയായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക പള്ളിയിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജീവിതത്തില്‍ വഴികാട്ടിയും ഉപദേശകനും സുഹൃത്തും ഒക്കെയായ പിതാക്കന്മാരുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കി. ഈ ദിവസത്തിന്റെ പ്രേത്യേകതക്കായി ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയ്യാറാക്കിയ നിത്യസഹായ മാതാവിന്റെ ലോഗോയുടെ കൂടിയുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടത്.

ഇടവകയിലെ വിമന്‍സ് ഫോറം അംഗങ്ങള്‍ പിതാക്കന്മാര്‍ക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയ്യാറാക്കിയ അവതരിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കിടെ ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ ഓരോ വ്യക്തിയുടേയും ജീവിതം പൂര്‍ണമാകുന്നതില്‍ പിതാക്കന്മാര്‍ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്‌നേഹവും ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓര്‍മിപ്പിച്ച് ഇടവക പള്ളിയിലെ എല്ലാ പിതാക്കള്‍ക്കും ഫാദേഴ്സ് ഡേ ആശംസകള്‍ നേര്‍ന്നു. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായി ഫുഡ് കൗണ്ടറുകളും മനസ്സിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും ഫ്രീ മെന്‍സ് റാഫില്‍ ടിക്കറ്റ്സ് ഫോറം ഒരുക്കിയിരിക്കുന്നു. പരിപാടികള്‍ക്ക് മെന്‍സ് ഫോറം പ്രസിഡണ്ട് ജിജോമോന്‍ ജോര്‍ജ്, സെക്രട്ടറി ബെന്നി പാലാട്ടി, ട്രഷറര്‍ ജിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web