വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മകളെ പാലാ രൂപത റിസോഴ്‌സ് ടീമംഗങ്ങള്‍ സന്ദര്‍ശിച്ചു

 
velikulam 1


വെള്ളികുളം:വെള്ളി കുളം ഇടവകയിലെ കുടുംബ കൂട്ടായ്മകളെ പാലാ രൂപത ടീമംഗങ്ങള്‍ സന്ദര്‍ശിച്ചു.

ഇടവകയില്‍ 13 വാര്‍ഡുകളിലായി 250 കുടുംബങ്ങളാണ് ഉള്ളത്. 'ആധുനിക കാലഘട്ടത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും, കൂട്ടായ്മയുടെ പ്രസക്തി' എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി കൂട്ടായ്മ റിസോഴ്‌സ് ടീം അംഗങ്ങള്‍ ക്ലാസ് എടുത്തു.

സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.ലോഗോസ് ക്വിസ് പരീക്ഷ നടത്തപ്പെട്ടു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്തു. സമ്മേളനത്തില്‍ മത്തായി നാമധാരികളെ ആദരിച്ചു.

vellikulam 2

 കുരിശിന്റെ പുകഴ്ചയുടെ തിരുനാളും വിശുദ്ധ വിന്‍ സെന്റ് ഡി പോളിന്റെ തിരുനാളും  ആഘോഷിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് നല്‍കി.പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്‌സ് ടീമംഗങ്ങളെ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കുടുംബ കൂട്ടായ്മ പാലാ രൂപത കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ പയ്യാനി മണ്ഡപത്തില്‍,സിസ്റ്റര്‍ മെറീന സി.എം സി, സിസ്റ്റര്‍ ഗീത, കെ. ഇ.തോമസ് കൈതക്കല്‍, പ്രൊഫസര്‍ ലിറ്റില്‍ ഫ്‌ലവര്‍ മൈലാടിയില്‍, തോമസ് അലോഷ്യസ് അബ്രാഹം തോണക്കര, ലിന്റാ അനീറ്റാ മുണ്ടുവാ ലയില്‍, ഷിജു വെള്ള പ്ലാക്കല്‍,മോളി വാക്ക് തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് ക്ലാസ്സിന് നേതൃത്വംനല്‍കിയത്.

സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ സി.എം.സി.,ജോസഫ് കടപ്ലാക്കല്‍ ജിജി വളയത്തില്‍ മരീനാ തോമസ് കടപ്ലാക്കല്‍, ജെസി ഷാജി ഇഞ്ചയില്‍, അല്‍ഫോന്‍സ ചിറ്റേത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

Tags

Share this story

From Around the Web