മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്ററിന്റെ വെഞ്ചിരിപ്പ് ജൂലൈ 11ന്

മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്ററിന്റെ വെഞ്ചിരിപ്പ് ജൂലൈ 11ന്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വെഞ്ചിരിപ്പ് കര്‍മ്മം സീറോ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.
ബിഷപ്പ് ജോണ്‍ പനംതോട്ടത്തില്‍, അ ബോസ്‌കോ പുത്തൂര്‍, മോണ്‍. ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവരും നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും.
പല്ലോട്ടിന്‍ വൈദികര്‍ ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണ് സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. തദവസരത്തില്‍ രൂപതയിലെ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അറിയിച്ചു.
മെല്‍ബണ്‍ സിറ്റിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ യാര റേഞ്ചസ് നാഷണല്‍ പാ വെസ്‌ബേണ്‍ എന്ന സ്ഥലത്തെ 200 ഏക്കര്‍ സ്ഥലമാണ് രൂപതയുടെ പാസ്റ്ററല്‍ ആന്‍ സെന്ററിനായി സ്വന്തമാക്കിയിരിക്കുന്നത്.
യാരാ വാലി വൈനറി റിജീയണിനു തൊട്ടടുത്തായി പല്ലോട്ടി കോളേജ് എന്നറിയപ്പെട ഏകദേശം 7857 സ്‌ക്വയര്‍ മീറ്റര്‍ ഏരിയയില്‍ 69 മുറികളും ചാപ്പലും അനുബന്ധ സൗം തലത്തില്‍ നടത്തുന്ന വിവിധ ധ്യാനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകള്‍ക്കും ഈ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണെ കോലഞ്ചേരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.