‘മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണം’; രാഷ്ട്രപതി മണിപ്പൂരിൽ

 
Drupathi murmu

മണിപ്പൂരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു.

മണിപ്പൂരിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സർക്കാരിന് മുൻഗണന.

മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദൗപതി മുർമു വംശീയ കലാപത്തിൽ വീട് നഷ്ടമായ വരുമായി കൂടിക്കാഴ്ച നടത്തി.


സർക്കാർ എപ്പോഴും മണിപ്പൂരിലെ ദുരിതബാധിതർക്കൊപ്പമാണ്. വീടുകളും ഉപജീവനം മാർഗവും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു.

അക്രമത്തെത്തുടർന്ന് മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് തനിക്ക് അറിയാമെന്നും മണിപ്പൂരിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിനാണ് മുൻഗണനയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.


മണിപ്പൂരിനെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉന്നതികളിൽ എത്തിക്കുമെന്നും രാഷ്ട്രപതി രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രണ്ടുദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു
ഇംഫാലിലെ സിറ്റി കൺവെൻഷൻ സെൻററിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

സേനാപതി ജില്ലാ സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

Tags

Share this story

From Around the Web