ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന

 
MODI CHINA



ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയില്‍ പോകുന്നത്. 

ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന. ഈ മാസം 31നാണ് സന്ദര്‍ശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദര്‍ശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദര്‍ശനം.


''എസ്സിഒ ടിയാന്‍ജിന്‍ ഉച്ചകോടിക്കായി ചൈനയിലേക്ക് പ്രധാനമന്ത്രി മോദിയെ ചൈന സ്വാഗതം ചെയ്യുന്നു,'' ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

 ''എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാന്‍ജിന്‍ ഉച്ചകോടി ഐക്യദാര്‍ഢ്യം, സൗഹൃദം, ഫലവത്തായ ഫലങ്ങള്‍ എന്നിവയുടെ ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'' ഗുവോ കൂട്ടിച്ചേര്‍ത്തു.


2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ സന്ദര്‍ശനം.

Tags

Share this story

From Around the Web