നസ്രാണി സമുദായ സഭാമേലധ്യക്ഷന്മാരുടെയും വൈദിക - അല്മായ പ്രതിനിധികളുടെയും യോഗം പാലാ ബിഷപ്‌സ് ഹൗസില്‍

 
nasrani yogam

പാലാ: മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ സഭാമേലധ്യക്ഷന്മാരുടെയും വൈദിക-അല്മായ പ്രതിനിധികളുടെയും യോഗം പാലാ ബിഷപ്‌സ് ഹൗസില്‍ നടന്നു. 

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോ മ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. 

വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളില്‍ ഒന്നിച്ചുപോകാമെന്നു കാതോലിക്ക ബാവ പറഞ്ഞു. 

നസ്രാണികളുടെ കൂടിച്ചേരല്‍ വര്‍ഗീയതയല്ല, രാജ്യത്തിന് ബലം പകരാനാണെന്ന് മാര്‍ ക്ലീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഏഴു നസ്രാണി സഭകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോ ലീത്ത, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.

ഡോ. ജേക്കബ് പുന്നൂസ്, ബിനോയി പി. മാത്യൂ, ഫാ. ജെയിംസ് കൊക്കവയലില്‍, ടി.ടി മൈക്കിള്‍, ലിസി കെ. ഫെര്‍ണാണ്ടസ്, ഷെവ. ഉമ്മച്ചന്‍ വേങ്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web