മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദമ്പതികള്‍ക്കായി ധ്യാനം 30 മുതല്‍ നവംബര്‍ ഒന്നു വരെ

 
bible


മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദമ്പതികള്‍ക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതി ധ്യാനം 30 മുതല്‍ നവംബര്‍ ഒന്നു വരെ നടത്തുമെന്ന് ഡയക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ അറിയിച്ചു. കുടുംബ ബന്ധങ്ങളെ വിശുദ്ധീകരിച്ച് വിശ്വാസാധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കാന്‍ ദമ്പതികളെ ഒരുക്കുന്ന ധ്യാനം ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവര്‍ നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികള്‍ക്കു മാത്രമാണ് പ്രവേശനം. ഒപ്പം വരുന്ന കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്കിംഗിന് 9447785548,9496167557 എന്നീ നമ്പറുകളില്‍ വിളിക്കാം.

Tags

Share this story

From Around the Web