'ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താല്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിക്കും'; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

 
chennithala



തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താല്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 


പൊലീസ് നായ്ക്കള്‍ക്ക് മയക്കുമരുന്ന് മണത്ത് കണ്ട് പിടിക്കാനുള്ള പരിശീലനം നല്‍കുന്നുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തിലെ ജനങ്ങള്‍ പദ്ധതി ഏറ്റെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു.


 ഇതുവരെ 7600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 70 കോടി വില മതിപ്പുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


സമസ്തയുടെ നേതൃത്വത്തിലുള്ള എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രഭാഷണങ്ങള്‍ നടത്താന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍ദ്ദേശം നല്‍കി. മുശാവറ കൂടി ലഹരി വിരുദ്ധ ക്യാമ്പയിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

 കേരളത്തിലെ ജനങ്ങള്‍ പദ്ധതി ഏറ്റെടുത്തു. കൊടുങ്കാറ്റ് പോലെ പദ്ധതിയെ ജനങ്ങള്‍ സ്വീകരിച്ചു. 7600 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 70 കോടി വിലമതിപ്പുള്ള ലഹരി മരുന്ന് പിടിച്ചെടുത്തു.

കുട്ടികളാണ് ആദ്യത്തെ ഇര. അന്തര്‍ദേശീയ മാഫിയ കേരളത്തില്‍ പിടി മുറുക്കി. ലഹരി ഇടപാട് നടത്തുന്നവര്‍ക്ക് എതിരെ കാപ്പാ ചുമത്താനും ആലോചിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുടെ ഫോണുകളടക്കം പരിശോധിക്കുന്നുണ്ട്. 

കേരളത്തിന്റെ മണ്ണില്‍ നിന്ന് ലഹരി മാഫിയയെ ആട്ടിപ്പായിക്കുന്നത് വരെ തൂഫാന്‍ തുടരും. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തി.

യുവാക്കള്‍ക്ക് വിജയിയെ വളരെ ഇഷ്ടമാണെന്നും അവരോട് ലഹരി ഉപയോഗിക്കരുത് എന്ന് പറയണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചു. 

23 ആം തീയതി മോഹന്‍ലാല്‍ തിരിച്ചെത്തിയാല്‍ എറണാകുളത്ത് വച്ച് വന്‍ പരിപാടി ഇരുവരുടെയും സാന്നിധ്യത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web