സത്യത്തെ വെളിപ്പെടുത്താനുള്ള ജാഗ്രത മാധ്യമ ശൈലിയാകണം: ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍
കൊച്ചി: സത്യത്തെ വെളിപ്പെടുത്താനുള്ള നിതാന്ത ജാഗ്രത മാധ്യമശൈലിയാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍.
കേരള കത്തോലിക്കാ സഭയിലെ രൂപതക ളിലെയും സന്യാസ സഭകളിലെയും പിആര്‍ ഒമാ രുടെയും മീഡിയ, ജാഗ്രത വിഭാഗങ്ങളിലെ നേതൃ സ്ഥാനങ്ങളിലുള്ളവരുടെയും സംയുക്ത വാര്‍ഷിക യോഗം എറണാകുളം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറവിയുടേതും സംഭാഷണത്തിന്റേതുമായ ശൈലി മാധ്യമ സംസ്‌കാരമായി വളരണമെന്ന് ഡോ. ചക്കാലയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, സിസ്റ്റര്‍ ആന്‍സി പോള്‍ എസ്.എച്ച്, ജോസഫ് ജൂഡ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമ പ്രവര്‍ത്തകനായ ഡോ. വിനോദ് കെ ജോസ്, ഐ.ടി വിദഗ്ധന്‍ തോംസണ്‍ ഫിലിപ്പ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.