ശബരിമല തീര്‍ഥാന തീര്‍ഥാടകരില്‍ നിന്നു ഭക്ഷണത്തിനു തോന്നുംപടി വില ഈടാക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ഏകീകൃത നിരക്ക് ക്രമീകരണത്തിനെതിരെ ഹോട്ടലുടമകൾ
കോട്ടയം: ശബരിമല തീര്‍ഥാന തീര്‍ഥാടകരില്‍ നിന്നു ഭക്ഷണത്തിനു തോന്നുംപടി വില ഈടാക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ഏകീകൃത നിരക്ക് ക്രമീകരണത്തിനെതിരെ ഹോട്ടലുടമകൾ. കലക്ടര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ഹോട്ടലുടമകള്‍ രംഗത്തെത്തി.
ശബരിമല തീര്‍ത്ഥാടനകാലത്ത് ഭക്ഷണത്തിന് അമിതവില ഈടാക്കുന്നത് നിയന്ത്രിക്കാനും തീര്‍ത്ഥാടകരെ ചൂഷണത്തില്‍ നിന്നു സംരക്ഷിക്കാനുമാണ് ജില്ലാ ഭരണകൂടം ഏകീകൃത നിരക്ക് കൊണ്ടുവന്നത്.
എന്നാല്‍, നിരക്ക് അംഗീകരിക്കില്ലെന്ന ഹോട്ടലുടമകളുടെ നിലപാട് നടപ്പാക്കലിനു തടസമാകുകയാണ്. മണ്ഡലകാലത്ത് ജില്ലയിലെ ഇടത്താവളങ്ങളില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ഭക്ഷണചിലവിനെ ഇത് ബാധിക്കുന്നു.
എന്നാൽ, നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടലുടമകള്‍ കലക്ടര്‍ക്കു കത്ത് നല്കി. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷമാണു ജില്ലാ ഭരണകൂടം ഏകീകൃത നിരക്ക് നിശ്ചയിച്ചത്. എന്നാല്‍, നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷമാണു ഹോട്ടലുടമകളുടെ നിസഹകരണമെന്ന് ആരോപണമുണ്ട്.
ചായയ്ക്ക് 12 രൂപ, ഊണിന് 75 രൂപ ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് ഏകീകൃത നിരക്ക് ബാധകമാക്കിയത്. ചായയ്ക്ക് 12 രൂപ, ഊണിന് 75 രൂപ, കടികള്‍ക്ക് 12 രൂപ എന്നിങ്ങനെയാണു നിരക്ക്.
പത്തനംതിട്ട ജില്ലയിലും പമ്പ, നിലയ്ക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളിലും നിലവിലുള്ള നിരക്കുകള്‍ പരിശോധിച്ചാണ് കോട്ടയത്തും സമാനമായ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
തിരുനക്കര, ഏറ്റുമാനൂര്‍, എരുമേലി, വൈക്കം, കടപ്പാട്ടൂര്‍ തുടങ്ങിയ ഇടത്താവളങ്ങള്‍ക്ക് പുറമെ കോട്ടയം റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും ഇത് ബാധകമാണ്.
നിശ്ചയിച്ച നിരക്കുകളുടെ പട്ടിക ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണു നിര്‍ദേശം. പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ലെന്ന പരാതിയുണ്ട്. ഏകീകൃത നിരക്കിനെക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നതും നേരത്തേ പരാതി ഉയര്‍ന്നിരുന്നു.