കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് എംഡിഎംഎ പിടികൂടി. എക്‌സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്ന് ഇറങ്ങി ഓടി
Aug 21, 2026, 10:52 IST
മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാര്‍ഥികള്‍ എത്തിയ കാറില്‍ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്‌സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.