സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് എം.ഡി.എം.എ. കണ്ടെടുത്ത സംഭവം: അഞ്ച് പേർ പിടിയിൽ

 
566

തൃശൂർ: അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് എം.ഡി.എം.എ. കണ്ടെടുത്ത സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ഈസ്റ്റ് ചാലക്കുടി ഓംമംഗലത്ത് വീട്ടില്‍ ആദിത്യന്‍ (21), വാഴക്കുന്ന് സ്വദേശി നിഖില്‍ (23), പറക്കാട്ടുകര സ്വദേശി അരവിന്ദ് (23), കോനൂര്‍ സ്വദേശി അശ്വിന്‍ (19) എന്നിവരാണ് ടൂറിസ്റ്റ് ഹോമില്‍ നിന്ന് പിടിയിലായത്. ഇതിൽ അരവിന്ദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളിൽ നിന്ന്

 നിന്ന് 4.27ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇവർക്ക് ലഹരി മരുന്ന് നൽകിയ വെസ്റ്റ് ചാലക്കുടി സ്വദേശി ആല്‍ഫിനെ വീട്ടിൽ നിന്നും പിടികൂടി. 

രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Tags

Share this story

From Around the Web