പെട്രോള്‍ ടാങ്കില്‍ എംഡിഎംഎ, പോലീസ് വാഹനം ഇടിച്ച് തെറിച്ച് പാഞ്ഞു; കോവളത്ത് ലഹരിസംഘം പിടിയില്‍,തമിഴ്നാട്ടില്‍ നിന്നും കാറിന്റെ പെട്രോള്‍ ടാങ്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു
തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനില്‍ പോലീസ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ലഹരിസംഘം സിറ്റി ഡാന്‍സാഫിന്റെ പിടിയില്‍.
തമിഴ്നാട്ടില്‍ നിന്നും കാറിന്റെ പെട്രോള്‍ ടാങ്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കള്‍ അറസ്റ്റിലായത്.
ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട അനന്തു കൃഷ്ണന്‍ (31), തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം പ്രതികളുടെ കാര്‍ കോവളം വരെ പിന്തുടര്‍ന്നിരുന്നു.
ഇവിടെ വെച്ച് പോലീസ് വാഹനം കുറുകെയിട്ട് തടഞ്ഞെങ്കിലും, കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്ത് പോലീസ് വാഹനങ്ങളും ഡാന്‍സാഫിന്റെ ഔദ്യോഗിക വാഹനവും ഇടിച്ചുതെറിച്ച് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ അതിസാഹസികമായി പിന്തുടര്‍ന്നാണ് പോലീസ് സംഘം ഇവരെ വളഞ്ഞ് കീഴ്പ്പെടുത്തിയത്.
തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.