മാവേലിയെ ആവശ്യമുണ്ട്..അത്തം പിറന്നതോടെ മാവേലിക്കു ഡിമാൻഡേറുന്നു. ദിവസം 900 രൂപയും ബാറ്റായും കുപ്പിയുമാണ് ശമ്പളമായി ഓഫർ

 
offer

കോട്ടയം:  ഓണ നാളുകൾ തുടങ്ങിയതോടെ പൊതുപരിപാടികളിലും ഓഫീസ് ആഘോഷങ്ങളിലും മാവേലി ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. 
ഓണക്കാലത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ആഘോഷങ്ങളിലേക്ക് മാവേലിയുടെ വേഷമിടാൻ ആളുകളെ തേടി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

 അത്തം പിറന്നതോടെ തന്നെ മാവേലി വേഷക്കാർക്കുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

ഓലക്കുട, കിരീടം, വലിയ വയർ, കട്ട മീശ, പരമ്പരാഗത ആഭരണങ്ങൾ എന്നിവയടങ്ങിയ മാവേലി കിറ്റുകൾക്കും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും വാടകക്കടകളിലും വൻ തിരക്കാണ്.

 പ്രൊഫഷണൽ നാടക-മിമിക്രി കലാകാരന്മാർക്ക് പുറമെ, ഓണക്കാലത്ത് അധിക വരുമാനം ലക്ഷ്യമിട്ട് നിരവധി സാധാരണക്കാരും മാവേലി വേഷങ്ങളിലേക്ക് എത്തുന്നുണ്ട്. ഒരു ദിവസത്തേക്ക് 900 രൂപയും  ബാറ്റായും കുപ്പിയുമാണ് ശമ്പളമായി ഓഫർ. നല്ല ഉയരവും അതിനൊത്ത വണ്ണവും വയറും ഉള്ളവരെ ആവശ്യമുണ്ട് എന്ന പേരിൽ പത്ര പരസ്യം വരെ ഇറങ്ങി.

അതേസമയം, 'മഹാബലി'യെ കോമാളിയായും വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളെ വിളിച്ചു കയറ്റുന്ന മാസ്ക്കോട്ടുകളുമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

Tags

Share this story

From Around the Web