മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026-ലെ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു

 
MATHRUVEDI

വെള്ളികുളം: മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026- ലെ പുതിയ പ്രവര്‍ത്തന വര്‍ഷം മദര്‍ സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ സി.എം.സി. ഉദ്ഘാടനം ചെയ്തു.

 വെള്ളികുളം സെന്റ് തോമസ് പാരിഷ് ഹാളില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ്  ജെസി ഷാജി ഇഞ്ചയില്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി.

ബിനി ജോസഫ് മണ്ണാറത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.'അനുഗൃഹീത മാതൃത്വം കൂദാശകളിലൂടെ ' എന്ന പഠന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ലിനി ആന്റണി വെള്ളാപ്പാണിയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ബിന്‍സി സെബാസ്റ്റ്യന്‍ കരോട്ടു പുള്ളോലില്‍, ആന്‍സി ജസ്റ്റിന്‍ വാഴയില്‍ ജൂബി രാജേഷ് വേലിക്കകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 ജെയ്‌സി ബേബി മുണ്ടാട്ടു ചുണ്ടയില്‍,ജോയ്‌സി ജേക്കബ് നെല്ലിയേക്കുന്നേല്‍, സിമി ജോസഫ് ഇളം തുരുത്തിയില്‍, ബീനാ ഷിബു കിഴക്കേമുറിയില്‍, മേരിക്കുട്ടി സണ്ണി പഴേമ്പള്ളില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ക്യാപ്ഷന്‍: മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026 -ലെ പുതിയ പ്രവര്‍ത്തന വര്‍ഷം മദര്‍സിസ്റ്റര്‍ ജീ സാ അടയ്ക്കാപ്പാറ സി.എം.സി. ഉദ്ഘാടനം ചെയ്യുന്നു. ബീനാ ഷിബു കിഴക്കേമുറിയില്‍, ലിനി ആന്റണി വെള്ളാപ്പാണിയില്‍, ഫാസ്‌കറിയ വേകത്താനം തുടങ്ങിയവര്‍ സമീപം.
 

Tags

Share this story

From Around the Web