മല്ലപ്പള്ളിയില്‍ കുടുംബക്കല്ലറകളെ ലക്ഷ്യമിട്ട് വന്‍ മോഷണം. ഗ്രാനൈറ്റ് കവര്‍ന്നു. പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

 
cemetry

മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ സെമിത്തേരികള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി ഗ്രാനൈറ്റ് സ്ലാബ് മോഷണം. പള്ളി സെമിത്തേരികളിലെ കുടുംബക്കല്ലറകള്‍ക്ക് മുകളില്‍ പാകിയിട്ടുള്ള വിലപിടിപ്പുള്ള വലിയ ഗ്രാനൈറ്റ് സ്ലാബുകളാണ് കവരുന്നത്. 

ഏറ്റവുമൊടുവില്‍ മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നാണ് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയില്‍ ജൂലൈ 27ന് കല്ലറയിലെ ഗ്രാനൈറ്റ് മോഷണം പോയിരുന്നു. അതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മാര്‍ത്തോമാ പള്ളിയിലും സമാനമായ കവര്‍ച്ച നടക്കുന്നത്. 

മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ തൈക്കൂട്ടത്തില്‍ ടി. എം. തോമസിന്റെ കല്ലറയ്ക്ക് മുകളില്‍ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് ഒടുവില്‍ കാണാതായത്. താന്നിക്കല്‍ കുടുംബത്തിന്റെ കല്ലറയിലെ ഗ്രാനൈറ്റാണ് ഇന്നലെ മോഷണം പോയത്.
 

Tags

Share this story

From Around the Web