പിസിഎ ആക്ടിന്റെ മറവിൽ വൻ കൊള്ളയോ? വർഷം 500 കോടിയുടെ കന്നുകാലികളെ പിടിച്ചെടുക്കുന്നതായി വ്യാപാരികളുടെ പരാതി

 
22

കോട്ടയം: പിസിഎ (മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം) ആക്ടിൻ്റെ മറവിൽ നടക്കുന്നത് വൻ കൊള്ളയോ. പിസിഎ ആക്ടിൻ്റെ മറവിൽ വൈകാരിക വിഷയമായി ഉയർത്തി കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ പിടിച്ചു കൊണ്ടുപോകുന്നത് പതിവ്.  

ഒരു വർഷം 500 കോടിയിൽ  അധികം വില വരുന്ന കന്നുകാലികളെ ഇത്തരത്തിൽ പിടിച്ചുകൊണ്ട് പോകുന്നുവെന്ന് വ്യാപാരികൾ. ഗോശാലകളിലേക്കാണ് ഇത്തരത്തിൽ ജപ്തി ചെയ്യുന്ന കന്നുകാലികളെ  കൊണ്ട് പോകുന്നതെന്നാണ് പറയുന്നത്.

എന്നാൽ ജപ്തി ചെയ്യുന്ന കന്നുകാലികളെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും വ്യാപാരികൾ പറയുന്നു. 
ജപ്തി ഒഴിവാക്കാൻ ഗുണ്ടാ ഗ്രൂപ്പുകൾ ഉണ്ട്. ഇവർക്ക്  വൽ തുക നൽകിയാൽ മതി. 

ഇതിനിടെയാണ് കന്നുകാലികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകേണ്ടെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ തീരുമാനിക്കുന്നത്. 2025 ഡിസംബറിലാണ് ആന്ധ്രാ സർക്കാർ ഈ തീരുമാനം എടുക്കുന്നത്. ഇതോടെ കന്നുകാലികളെ വഴിയിൽ എവിടെ വെച്ച്  വേണമെങ്കിലും തടഞ്ഞു നിര്‍ത്തി ജപ്തി ചെയ്തു കൊണ്ടുപോകാമെന്ന് സ്ഥിതിയാണ്.

ഇതിനെതിരെ ആന്ധ്ര സർക്കാരിലും രാഷ്ട്രപതിക്കും ഉൾപ്പടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇന്ന് കേരളത്തിലേക്ക് കന്നുകാലികൾ എത്തുന്നത് ചുരുങ്ങി.  ഏറെ കഷ്ട നഷ്ടങ്ങൾ സഹിച്ചാണ് കന്നുകാലികള കേരളത്തിലേക്ക് എത്തിക്കുന്നത്. ഇതോടെ ബീഫിന് 500 രൂപ ഈടാക്കിയാലും തങ്ങൾക്ക് ലാഭം ഉണ്ടാകുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.

Tags

Share this story

From Around the Web