ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

 
gynashkumar



ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം. 

കോണ്‍ഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവര്‍ത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. 

സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

എസ്ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഇതിനെതിരെ മറ്റു രണ്ട് കമ്മീഷണര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ എക്സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്.

സിജെപി പ്രതിഷേധത്തിന് ശേഷം പൊലീസ് ജന്തര്‍ മന്തര്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്. പ്രതിഷേധിച്ച യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.ഡല്‍ഹിക്ക് പുറമെ ചണ്ഡീഗഡ്, അസം, ഷിംല, ജമ്മു കശ്മീര്‍എന്നിവിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

Tags

Share this story

From Around the Web