വെള്ളികുളം ഇടവകയില്‍ വമ്പിച്ച ഓണാഘോഷം - ആവണി 2025 സെപ്റ്റംബര്‍ 3 ബുധനാഴ്ച

വെള്ളികുളം: 'വെള്ളികുളം ഇടവകയില്‍ ഭക്ത സംഘടനകളുടെയും സില്‍വര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ഓണാഘോഷം - ആവണി 2025 സെപ്റ്റംബര്‍ 3 ബുധനാഴ്ച രാവിലെ 9:30 മുതല്‍ വെള്ളികുളം മാവേലി നഗറില്‍ നടക്കും.
മിഠായി പെറുക്ക് ,തവളച്ചാട്ടം, തിരി കത്തിച്ചോട്ടം ഒറ്റക്കാലില്‍ ഓട്ടം, നാരങ്ങാ സ്പൂണ്‍ ഓട്ടം, കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരകളി, ബോള്‍ പാസിംഗ് , സൂചിയില്‍ നൂല് കോര്‍ക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തപ്പെടുന്നു.
കാരംസ് ടൂര്‍ണമെന്റ് , പെനാല്‍റ്റി ഷൂട്ടൗട്ട് , ഷട്ടില്‍ ടൂര്‍ണമെന്റ് , വോളിബോള്‍ , ക്രിക്കറ്റ്,ഫുട്‌ബോള്‍ , വടംവലി എന്നീ വിവിധ മത്സരങ്ങള്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കുന്നതാണ്. വികാരി ഫാ.സ്‌കറിയ വേകത്താനം, ആനന്ദ് ചാലാശ്ശേരില്‍,അലന്‍ കണിയാംകണ്ടത്തില്‍, അമല്‍ ബാബു ഇഞ്ചയില്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ജയ്‌സണ്‍ വാഴയില്‍, ബിനോയി ഇലവുങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.