പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയില്‍ പാണക്കാട് വന്‍ മണ്ണിടിച്ചില്‍. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

 
NADUKANI CHURAM



മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

കുന്ന് പൂര്‍ണമായും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

Tags

Share this story

From Around the Web