കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം, സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാന്‍ എത്തിയ രണ്ട് പേരും പിടിയിലായി
 

 
karipoor

മലപ്പുറം: കരിപ്പൂരില്‍ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാന്‍ എത്തിയ രണ്ട് പേരും പിടിയിലായി. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

പുലര്‍ച്ചെ ഒന്നരയോടെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അല്‍ അമീന്‍ (24) ആണ് പിടിയിലായത്. ധരിച്ച ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വര്‍ണകടത്ത്.
ജീന്‍സില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അല്‍ അമീനില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയെ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍.
രാവിലെ 8.30ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മലപ്പുറം കൊളത്തൂര്‍ സ്വദേശി ഷാജഹാനും പിടിയിലായി. ഷാജഹാന്റെ ശരീരത്തില്‍ ഒളിപ്പിച്ച മൂന്ന് ക്യാപ്‌സൂളുകളില്‍ നിന്ന് 790.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

Tags

Share this story

From Around the Web