ആശങ്കയിലാഴ്ത്തി ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 69 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്

ഫിലിപ്പീന്‍സിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി.
ശക്തമായ ഭൂകമ്പം സെബു പ്രവിശ്യയിലുടനീളം മരണത്തിനും, നാശനഷ്ടങ്ങള്‍ക്കും, വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും കാരണമായി.
6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിമാര്‍ സ്ഥലത്തുണ്ടെന്ന് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു.
ദുരിതബാധിതര്‍ക്ക് എത്രയും വേഗം സഹായം നല്‍കുമെന്ന് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഉറപ്പുനല്‍കി.